Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AmritDaudMarathon

മക്കൾക്ക് പുസ്തകങ്ങൾ വാങ്ങാൻ ആ അമ്മ മാരത്തണിൽ ഓടി; സാരിയുടുത്ത്, പൊള്ളിക്കിടക്കന്ന ടാർ റോഡിലൂടെ നഗ്നപാദയായി

മുംബൈ: "ഞാ​ൻ ഓ​ടിയപ്പോൾ എ​ന്‍റെ കു​ട്ടി​ക​ൾ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ളും അ​വ​രു​ടെ ഭാ​വി​യും മാ​ത്ര​മാ​യി​രു​ന്നു മ​ന​സി​ലു​ണ്ടാ​യി​രു​ന്ന​ത്... മ​റ്റൊ​ന്നും ഓ​ർ​ത്തി​ല്ല... ഞാ​ൻ ഓ​ടി...'' മാ​ര​ത്ത​ൺ ഓ​ട്ട​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ ര​മാ​ബാ​യി ര​ൺ​വീ​ർ പ​റ​ഞ്ഞു. ക​ണ്ണു​ക​ൾ ന​ന​ഞ്ഞി​രു​ന്നെ​ങ്കി​ലും, അ​വ​രു​ടെ മു​ഖ​ത്തു വി​ജ​യ​ത്തി​ന്‍റെ തി​ള​ക്ക​മു​ണ്ടാ​യി​രു​ന്നു.

അ​തേ, 47-കാ​രി​യാ​യ ആ ​അ​മ്മ​യു​ടെ ഓ​ട്ടം കാ​ഴ്ച​ക്കാ​രു​ടെ ഹൃ​ദ​യ​ത്തി​ൽ​നി​ന്നു മാ​യി​ല്ല, ഒ​രി​ക്ക​ലും! ത​ന്‍റെ നാ​ട്ടി​ൽ ന​ട​ന്ന മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ൾ ആ ​അ​മ്മ​യു​ടെ ലക്ഷ്യം ഒ​ന്നാം സ്ഥാ​ന​ത്തി​നു ല​ഭി​ക്കു​ന്ന സ​മ്മാ​ന​ത്തു​ക​യാ​യ 3,000 രൂ​പ മാ​ത്ര​മാ​ണ്. ഒ​ന്നാം സ​മ്മാ​ന​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും അ​വ​ർ​ക്കു ല​ഭി​ച്ചി​ട്ടും കാ​ര്യ​മി​ല്ല. കാ​ര​ണം, സ​മ്മാ​ന​ത്തു​ക നേ​ടി​യി​ട്ടു​വേ​ണം അ​വ​രു​ടെ മ​ക്ക​ൾ​ക്കു പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാ​ൻ.

മ​ഹാ​രാ​ഷ്‌​ട്ര ബീ​ഡ് ജി​ല്ല​യി​ൽ​നി​ന്നു​ള്ള ര​മാ​ബാ​യി ര​ൺ​വീ​റി​ന് അ​മൃ​ത് ദൗ​ഡ് മാ​ര​ത്ത​ണി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ ഓ​ടാ​ൻ പ്ര​ത്യേ​ക പ​രി​ശീ​ല​ന​മൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. ട്രാ​ക്ക് സ്യൂ​ട്ട് ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്തി​ന് ന​ല്ലൊ​രു പാ​ദ​ര​ക്ഷ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മാ​ര​ത്ത​ൺ റേ​സി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ൾ പോ​ലും ര​മാ​ബാ​യി​ക്ക് അ​റി​യാ​മാ​യി​രു​ന്നി​ല്ല. സാ​രി​യു​ടു​ത്താ​ണ് ആ ​അ​മ്മ ഓ​ടാ​നെ​ത്തി​യ​ത്. സാ​ധാ​ര​ണ ചെ​രി​പ്പാ​യി​രു​ന്നു ധ​രി​ച്ച​ത്. ഓ​ട്ട​ത്തി​നി​ട​യി​ൽ പൊ​ട്ടി​പ്പോ​യ ചെ​രി​പ്പ്, കൈ​യി​ലെ​ടു​ത്തു​കൊ​ണ്ട് അ​വ​ർ ഓ​ടി. പേ​രും പെ​രു​മ​യു​മു​ള്ള താ​ര​ങ്ങ​ളെ പി​ന്നി​ലാ​ക്കി. പൊ​ള്ളി​ക്കി​ട​ക്കു​ന്ന ടാ​ർ റോ​ഡി​ലൂ​ടെ... ന​ഗ്ന​പാ​ദ​യാ​യി... ആ​ത്മ​വി​ശ്വാ​സ​ത്തോ​ട. കാ​ണി​ക​ൾ അ​വ​ർ​ക്കാ​യി കൈ​യ​ടി​ച്ചു. ര​മാ​ബാ​യി​യു​ടെ മാ​ര​ത്ത​ൺ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ നെ​ഞ്ചോ​ടു ചേ​ർ​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.

ര​മാ​ബാ​യി നാ​ട്ടു​ന്പു​റ​ത്തു​കാ​രി​യാ​ണ്. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം കു​ടും​ബം പു​ല​ർ​ത്താ​നും ര​ണ്ടു പെ​ൺ​മ​ക്ക​ളെ പ​ഠി​പ്പി​ക്കാ​നും​വേ​ണ്ടി തൊ​ഴി​ലെ​ടു​ക്കു​ന്ന സാ​ധാ​ര​ണ സ്ത്രീ. ​അം​ബാ​ജോ​ഗ എ​ന്ന പ​ട്ട​ണ​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ പാ​ച​ക​ജോ​ലി​യാ​ണ് അ​വ​ർ ചെ​യ്യു​ന്ന​ത്. അ​വി​ടെ​ത്ത​ന്നെ​യാ​ണ് അ​വ​രു​ടെ മൂ​ത്ത​മ​ക​ൾ പൂ​ജ പ​ഠി​ക്കു​ന്ന​ത്. പോ​ലീ​സ് ഓ​ഫീ​സ​ർ ആ​കു​ക​യാ​ണ് പൂ​ജ​യു​ടെ ല​ക്ഷ്യം. ഇ​ള​യ മ​ക​ൾ ബാ​ങ്ക് മേ​ഖ​ല​യി​ലെ ജോ​ലി​ക്കാ​യി പ​ഠി​ക്കു​ന്നു.

ര​മാ​ബാ​യി​യെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് എ​ൻ​സി​പി (എ​സ്പി) എം​എ​ൽ​എ രോ​ഹി​ത് പ​വാ​ർ രം​ഗ​ത്തെ​ത്തി. ത​ന്‍റെ മ​ക്ക​ളു​ടെ ഭാ​വി​ക്കാ​യി ഒ​ര​മ്മ​യ്ക്ക് എ​ന്തെ​ല്ലാം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന​തിന്‍റെ പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ മാ​തൃ​കയാണ് രമാബായി. ഈ ​അ​മ്മ​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നും പോ​രാ​ട്ട​ത്തി​നും ഹൃ​ദ​യം നി​റ​ഞ്ഞ പ്ര​ണാ​മം- രോഹിത് പറഞ്ഞു. രമാബായിക്ക് ആശംസകളറിയിച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി.

ര​മാ​ബായിക്ക് ഈ ​മാ​ര​ത്ത​ൺ കേ​വ​ല​മൊ​രു ഓ​ട്ട​മ​ത്സ​രം മാ​ത്ര​മാ​യി​രു​ന്നി​ല്ല; വ​ർ​ഷ​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ​ക്കും ത്യാ​ഗ​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ വ​ള​ർ​ത്തി വ​ലു​താ​ക്കി​യ ത​ന്‍റെ പെ​ൺ​കുട്ടികളുടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​കേ​കാ​നു​ള്ള മ​റ്റൊ​രു അ​വ​സ​രം കൂ​ടി​യാ​യി​രു​ന്നു..!

Latest News

Corehub Up